ദുരന്തത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി. മൊത്തം 27 വീടുകള്‍ തകരുകയും 592 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരെ കാണാതായയി. ചരിത്ര നഗരമായ ഹുവാങ്ഷാനില്‍ പാലം തകര്‍ന്നു. നിരവധി പ്രധാന റോഡുകള്‍ അടച്ചു.
അതേസമയം വ്യാഴാഴ്ച അന്‍ഹുയി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള നഗരത്തിലുണ്ടായ മഴമൂലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 2,400ലധികം ഗ്രാമീണരെ ഫയര്‍ ട്രക്കുകളിലും റബ്ബര്‍ ബോട്ടുകളിലും രക്ഷാപ്രവര്‍ത്തകര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 10,976 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒമ്പത് പ്രവിശ്യാ റോഡുകളും 41 വില്ലേജ് റോഡുകളും അടച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments: